ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്താൻ വൈകും

ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്താൻ വൈകും. ബെലഗാവിൽ നിന്നുള്ള സൈനീക സംഘം ഷിരൂരിൽ എത്തുക ഉച്ചയ്ക്ക് 2 മണിക്കാണ്. 11 മണിക്ക് സൈന്യം എത്തുമെന്നായിരുന്നു നേരത്തെ സ്ഥലം എംഎൽഎ ഉൾപ്പെടെ അറിയിച്ചിരുന്നത്. ബെലഗാവിൽ നിന്നും 40 പേരാണ് എത്തുക. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി.
തിരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം റഡാറില്‍ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തിരച്ചിലും ആരംഭിക്കും.
ഷുരൂരിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ നാവിക സേന സംഘം എത്തി. കോഴിക്കോട് എംപി എം കെ രാഘവന്‍ കാര്‍വാറിലെത്തി. റോഡ് മാര്‍ഗം 12 മണിയോടെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഷിരൂരിലെത്തും. കെഎസ്‌യു മുന്‍ അധ്യക്ഷന്‍ കെ എം അഭിജിത്തും എംപിക്കൊപ്പമുണ്ട്.
എന്നാൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ആരോപിച്ചു. ഇനിയും ക്ഷമിക്കാൻ ആകില്ലെന്നും കർണാടകം സർക്കാർ ജീവന് ഒരു വിലയും നൽകില്ലെന്നും സഹോദരി ഭർത്താവ് പറഞ്ഞു.
Story Highlights : Indian Army will be late in Arjun Rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here