Advertisement

ചെളി തെറിച്ചതിൽ തർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് കാർ യാത്രക്കാർ

July 22, 2024
Google News 2 minutes Read

ചിറ്റൂർ ഫെറിയിൽ അച്ഛനേയും മകനേയും വലിച്ചിഴച്ച് കാർ യാത്രികർ. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പൊലീസ്
കേസെടുത്തു.

എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാർ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയെന്നാണ് പരാതി. റോഡിലെ ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതര്‍ക്കത്തിൻ്റെ പേരിലായിരുന്നു സംഭവമെന്നാണ് വിവരം.

ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് അക്ഷയും പിതാവും ആരോപിച്ചിരുന്നു. അക്ഷയും പിതാവും കാര്‍ ഡ്രൈവറെ പിടിച്ചുനിൽക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ അക്ഷയുടെയും അച്ഛൻ്റെയും കൈ ഡ്രൈവറുടെ ദേഹത്ത് നിന്ന് വിടുവിക്കാൻ ശ്രമിക്കുന്നതും കാണാനാവുന്നുണ്ട്. എന്നാൽ ഇരുവരെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോയതോടെ ഒരു യുവതി ഇവര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടുന്നതും ദൃശ്യത്തിൽ കാണാം. സംഭവത്തിൽ ബൈക്ക് യാത്രക്കാരുടേയും കാർ യാത്രക്കാരുടേയും പരാതിയിൽ ചേരാനെല്ലൂർ പൊലീസ് കേസെടുത്തു.

Story Highlights : Car passengers dragged father and son at Chittoor, Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here