പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടി, കേരളം പട്ടികയിലില്ല

പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11500 കോടിയുടെ സഹായം പ്രഖ്യാപിച്ചു. പ്രളയം നിയന്ത്രിക്കാൻ നേപ്പാളിലേതിന് സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ പട്ടികയിൽ കേരളമില്ല.
ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രത്യേക പാക്കേജ്. ബിഹാറിന് പുതിയ എയർപോർട്ടുകൾ, മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചു.
ആന്ധ്രയുടെ മൂലധന ആവശ്യങ്ങൾ മനസിലാക്കുന്നുവെന്ന് ധനമന്ത്രി. ആന്ധ്ര വ്യവസായ വികനത്തിന് പ്രത്യേക സഹായം നൽകും. ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി രൂപീകരിക്കും. ആന്ധ്രക്ക് 15,000 കോടി പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗര വികസനത്തിനാണ് 15000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ബിഹാറിലെ ഹൈവേകൾക്ക് 26,000 കോടി പ്രഖ്യാപിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുൽ പോസ്റ്റൽ പേമെന്റ് ബാങ്കുകൾ എത്തും. 63,000 ഗ്രാമങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി. കിഴക്കൻ സംസ്ഥാനങ്ങൾക്ക് പൂർവോദയ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Story Highlights : 11500 crores for Bihar to deal with the flood crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here