Advertisement

കർഷകർക്കായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ; 5 പദ്ധതികൾക്കായി രണ്ട് ലക്ഷം കോടി രൂപ

July 23, 2024
1 minute Read
1692 crore for agriculture sector Kerala budget 2024

ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദിഎന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്കായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്ക്കായി കൂടുതൽ പദ്ധതികൾ കൊണ്ടുവരും. പച്ചക്കറി ഉത്പാദനം കൂട്ടും ക്ലസ്റ്ററുകൾ രൂപികരിക്കും.

ദേശീയ സംഭരണ നയം കൊണ്ടുവരും. അഞ്ച് പദ്ധതികൾക്കായി രണ്ട് ലക്ഷം കോടി രൂപ. കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി. കാർഷിക മേഖലയിൽ ഗവേഷണ പദ്ധതികൾ വികസിപ്പിക്കും.

വിളകൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും പ്രത്യേക സംവിധാനം. കാലാവസ്ഥാ വ്യതിയാനം നേരിടാൻ സാധിക്കുന്ന വിത്തിനങ്ങൾ വികസിപ്പിക്കും. പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പ് വരുത്തും. സംസ്ഥാനങ്ങളുമായി യോജിച്ച് കാർഷിക മേഖലയിൽ ഡിജിറ്റലൈസെഷൻ നടപ്പിലാക്കും. കാർഷിക മേഖലയിൽ ഡിജിറ്റൽ വിവരശേഖരണം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Story Highlights : Budget 2024 2 lakh crore for Agriculture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top