Advertisement

1 കോടി യുവാക്കൾക്ക് 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, 5000 രൂപ സ്റ്റൈപ്പന്റ് നൽകും

July 23, 2024
1 minute Read

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വായ്‌പ. ചെറുകിട- ഇടത്തരം വ്യവസായ ശാലകൾക്കായി 100 കോടി രൂപയുടെ പദ്ധതി. മാതൃക നൈപുണ്യ വായ്പകൾ പ്രതിവർഷം 25000 വിദ്യാർത്ഥികൾക്ക്. വായ്‌പാ പരിധി 5 ലക്ഷം. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.

രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്.

Story Highlights : Budget 2024 Job for 1 Crore Youth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top