Advertisement

അര്‍ജുന്റെ ലോറി ഓണായെന്ന വാര്‍ത്ത വന്നതെങ്ങനെയെന്ന് അറിയില്ല, ഭാരത് ബെന്‍സ് പറഞ്ഞതായി ചില വാര്‍ത്തകള്‍ കണ്ടാണ് ഞാനിത് അറിയുന്നത്: മനാഫ്

July 23, 2024
3 minutes Read
lorry owner manaf on media reports about arjun missing shirur landslide

ഷിരൂരിലെ മണ്ണിടിച്ചിലുമായും കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിലുമായും ബന്ധപ്പെട്ട് പല യൂട്യൂബ് ചാനലുകളിലും ഉള്‍പ്പെടെ തെറ്റായ വിവരങ്ങള്‍ പുറത്തുവരുന്നുവെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. അര്‍ജുനെ കാണാതായ ശേഷവും അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി ഓണായെന്ന വാര്‍ത്ത വന്നതെങ്ങനെയെന്ന് തനിക്കറിയില്ലെന്ന് മനാഫ് പറഞ്ഞു. വാഹനം ഓണായെന്ന് ഭാരത് ബെന്‍സ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് താനറിയുന്നത്. ഇക്കാര്യത്തില്‍ തനിക്ക് നേരിട്ടുള്ള വിവരം ലഭിച്ചിട്ടില്ലെന്നും ഫോണ്‍ ഓണായെന്നതില്‍ മാത്രമാണ് തനിക്ക് ഉറപ്പുള്ളതെന്നും മനാഫ് ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടര്‍ പ്രൈമിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (lorry owner manaf on media reports about arjun missing shirur landslide)

ചില യൂട്യൂബ് ചാനലുകളില്‍ സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത പല വാര്‍ത്തകളും വരുന്നത് താന്‍ കാണുന്നുണ്ടെന്ന് മനാഫ് പറയുന്നു. അത്തരം വിഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരുമുണ്ട്. മാധ്യമങ്ങള്‍ ഉള്ളതുകൊണ്ടാണ് അര്‍ജുനെ കേരളം അറിയുന്നത്. ആരെയും കുറ്റപ്പെടുത്തുകയല്ല. ചില വിവരങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്നോ അതിന്റെ സോഴ്‌സ് എന്തെന്നോ തനിക്കറിയില്ല. അര്‍ജുന്‍ ജീവിച്ചിരിക്കുന്നുവെന്നൊക്കെ തലക്കെട്ടോടെ നിരവധി വിഡിയോ താന്‍ ഈ ദിവസങ്ങളില്‍ കാണുന്നുണ്ട്. തനിക്ക് ലോറിയല്ല പ്രധാനം. അര്‍ജുന്റെ ജീവനാണ്. തനിക്ക് വളരെ ആത്മബന്ധമാണ് അര്‍ജുനോടുള്ളത്. അതിനാല്‍ തന്നെ അര്‍ജുനെ ഉപേക്ഷിച്ച് പോകില്ലെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

അതിനിടെ അര്‍ജുനായുള്ള റഡാര്‍ പരിശോധനയില്‍ വീണ്ടും സിഗ്നല്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. പുഴയിലെ മണ്‍കൂനയില്‍ നാവികസേന നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് നാളെ വിശദമായ പരിശോധന നടത്തും. അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കാനാണ് തീരുമാനം. ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന എം . ഇന്ദ്രബാലിന്റെ സഹായം ദൗത്യസേന തേടിയിട്ടുണ്ട്. അദ്ദേഹം നാളെ ഷിരൂരിലെത്തും. ജി .പി. ആര്‍ ടെക്‌നോളജി ഉപയോഗിച്ച് ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.

Story Highlights :  lorry owner manaf on media reports about arjun missing shirur landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top