Advertisement

കോട്ടയത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

July 27, 2024
Google News 2 minutes Read

കോട്ടയം വെട്ടിക്കാട്ട്മുക്കിൽ ബസ് തലകീഴായി മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം. അൻപതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. മൂന്ന് പേരുടെ നില ​ഗുരുതരമാണ്.

പരുക്കേറ്റവരെ തലയോലപറമ്പിലെ സ്വകാര്യ ആശുപത്രിയിലും വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വരുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് നാട്ടുകർ പറയുന്നത്. എന്നാൽ ഇതിന് സ്ഥിരീകരണമില്ല. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

Story Highlights : Bus accident in Kottayam Many people were injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here