Advertisement

‘മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തി’: ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കും’: കാർവാർ എംഎൽഎ

July 27, 2024
2 minutes Read

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനിടെ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഈശ്വർ മാൽപെയുടെ പരിശോധനയിലാണ് മരങ്ങൾ കണ്ടെത്തിയത്. ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.

ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ പറർഞ്ഞു. ​ഗം​ഗാവലിയിൽ തിരച്ചിൽ തുടരുകയാണ്. ഈശ്വർ മാൽപെയുടെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയിൽ പരിശോധന നടത്തുന്നത്. ഈശ്വർ മാൽപെ ആറ് ഡൈവുകൾ നടത്തിയിരുന്നു. മൺകൂനയിലെ വലിയ കല്ലിലും ബോട്ടിലും കയർ കെട്ടിയാണ് മുങ്ങുന്നത്. മുളയിലാണ് വള്ളം നിയന്ത്രിച്ച് നിർത്തിയിരിക്കുന്നത്.

Read Also: ഷിരൂർ ദൗത്യം: മാൽപെ സംഘത്തിന് തിരച്ചിലിന് ഔദ്യോഗിക അനുമതി ഇല്ല: കാർവാർ MLA മുന്നോട്ട് പോകാൻ നിർദേശം നൽകി

ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയർത്തുന്നുണ്ട്. അടിത്തട്ടിലെത്താൻ സാധിക്കുന്നില്ല. ഇരുട്ട് വീഴും വരെ പരിശോധന നടത്താനാണ് തീരുമാനം. അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് നിർദേശം കളക്ടർ നൽകിയിട്ടുണ്ട്. നദിയിൽ നേവി സുരക്ഷയൊരുക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്.

Story Highlights : Dredging feasibility will be tested in Gangavali river says Karwar MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top