Advertisement

രായൻ മൊബൈലിൽ പകർത്തി; വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘം പിടിയിൽ

July 27, 2024
2 minutes Read

തീയറ്ററിലിരുന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘം പിടിയിൽ.മധുര സ്വദേശി സ്റ്റീഫനെയാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പരാതിയിലാണ് അറസ്റ്റ്.

തിരുവനന്തപുരം ഏരീസ് തീയറ്ററിൽ വെച്ചു തമിഴ് ചിത്രം റയാൻ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിന് ഇടയിലാണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പൊലീസ് പിടികൂടിയത്. ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയത് ഇയാൾ തന്നെയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഏരിസ് പ്ലസിൽ നിന്ന് തന്നെയാണ് ഈ ചിത്രവും പകർത്തിയത്.

അന്ന് ഉപയോഗിച്ച അക്കൗണ്ടിൽനിന്ന് വീണ്ടും അതേ സീറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തതാണ് സംശയത്തിനിടയാക്കിയത്. പിന്നാലെ തീയറ്റർ ഉടമകൾ സൈബർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്റ്റീഫനൊപ്പം മറ്റൊരാളെ കൂടി കസ്റ്റഡിയിൽ എത്തിട്ടുണ്ട്. മധുരകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ റാക്കറ്റിന്റെ ഭാഗമാണ് സ്റ്റീഫൻ എന്നും പോലീസ് വിലയിരുത്തുന്നു.

Story Highlights : ‘Raayan’ captured on mobile; Tamil Nadu native arrested ekm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top