Advertisement

വഞ്ചിയൂരിൽ വെടിവയ്പ്പ്; മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീയെ വെടിവച്ചു

July 28, 2024
1 minute Read

തിരുവനന്തപുരം വഞ്ചിയൂരിൽ വെടിവയ്പ്പ്. മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു. വള്ളക്കടവ് സ്വദേശി ഷൈനിക്ക് പരുക്ക്‌.എയർഗൺ ഉപയോഗിച്ചാണ്‌ വെടിവച്ചത്‌.

കൊറിയർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു സംഭവം നടന്നത്. വെടിയുതിർത്ത സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights : Gun Attack in Vanchiyoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top