Advertisement

പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് വിജയത്തുടക്കം

July 28, 2024
Google News 1 minute Read

പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് വിജയത്തുടക്കം. പാരിസ് ഒളിമ്പിക്സിന്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു. 21-9, 21-6 എന്നീ സ്‌കോറുകള്‍ക്ക് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സിന്ധു ജയിച്ചത്.

സിന്ധുവിൻ്റെ മികച്ച ഫുട്‌വർക്കുകളും ശക്തമായ സ്മാഷുകളും ഫാത്തിമയ്ക്ക് പൊരുതാൻ ഉള്ള അവസരം വരെ നല്‍കിയില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡല്‍ നേടിയ സിന്ധു ഹാട്രിക്ക് നേട്ടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എസ്റ്റോണിയൻ താരം ക്രിസ്റ്റ്യൻ കുബയെ ആകും സിന്ധു അടുത്ത മത്സരത്തില്‍ നേരിടേണ്ടത്. ബുധനാഴ്ച ആണ് ആ മത്സരം നടക്കുക.

Story Highlights : Paris Olympics 2024 PV Sindhu wons

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here