Advertisement

ട്രക്കിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ സ്ഫോടനം; ജമ്മു കാശ്മീരിൽ നാലു പേർ കൊല്ലപ്പെട്ടു

July 29, 2024
2 minutes Read

ജമ്മു കാശ്മീരിലെ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരിൽ മൂന്നുപേർ കുട്ടികൾ ആണ്. ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ. ട്രക്കിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടയാണ് സ്ഫോടനം ഉണ്ടായത്. സോപോറിലാണ് സ്ഫോടനം ഉണ്ടായത്.

രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്‌റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരെല്ലാം ഷേർ കോളനി നിവാസികളാണ്. ഫോറൻസിക് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിൻ്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

Story Highlights : Four Killed In A Blast at Baramulla In Jammu And Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top