വയനാട്ടിൽ വൻ ദുരന്തം: ‘ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ… നിലവിളിച്ച് ജനങ്ങൾ’; രക്ഷാമാർഗം തേടി മുണ്ടക്കൈ നിവാസികൾ

വയനാട്ടിൽ വൻ ഉരുൾപൊട്ടലാണ് ഉണ്ടായിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മരണ സംഖ്യ 15 ആയി ഉയർന്നു. നാനൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി എത്തിക്കണമെന്ന് ചൂരൽമല വാർഡ് മെമ്പർ സികെ നൂറുദ്ദീൻ പറഞ്ഞു. ഹെലികോപ്റ്റർ വഴി മാത്രമേ രക്ഷാപ്രവർത്തനം നടക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാറക്കെട്ടുകളും ചെളിയും വീടുകളിൽ നിറഞ്ഞെന്ന് നൂറുദ്ദീൻ പറയുന്നു. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉരുൾപൊട്ടുന്നതനുസരിച്ച് പിന്നിലേക്ക് പോക്കോണ്ടിരിക്കുകയാണ് പ്രദേശവാസിയായ ജിതിക പറഞ്ഞു. മൂന്നു പേരെ രക്ഷിച്ചെന്നും മുണ്ടക്കൈ മുഴുവൻ അപകടത്തിൽപ്പെട്ടെന്ന് അവർ ട്വന്റിഫോറിനോട് പറഞ്ഞു. നിരവധി പേർ കുടുങ്ങി ക്കിടക്കുന്നു. വീടുകൾ നഷ്ടപ്പെടുത്തു. രണ്ട് മൂന്ന് വീടുകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് ജിതിക പറഞ്ഞു.
Read Also: മന്ത്രിമാർ വയനാട്ടിലേക്ക്: കൺട്രോൾ റൂം തുറന്നു; രണ്ട് ഹെലികോപ്റ്ററുകൾ ദുരന്തഭൂമിയിലേക്ക്
രക്ഷപ്പെടാൻ മാത്രം ഒരു സംവിധാനം ഒരുക്കിതരണമെന്ന് ജിതിക ആവശ്യപ്പെട്ടു. കുറച്ചുപേരെ രക്ഷിക്കാൻ കഴിഞ്ഞെന്നു ഇപ്പോൾ നിൽക്കുന്ന സ്ഥലം സുരക്ഷിതമല്ലെന്നും ജിതിക പറഞ്ഞു. കുട്ടികളും പ്രായമായവരും സുഖമില്ലാത്തവരും ഒപ്പമുണ്ടെന്ന് ജിതിക പറഞ്ഞു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. എയർലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
Story Highlights : Wayanad mundakai landslide natives seeking rescue operation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here