മൺസൂൺ ബമ്പർ 10 കോടി ലഭിച്ച ആ ഭാഗ്യനമ്പർ ഇതാ; ടിക്കറ്റ് വിറ്റത് മൂവാറ്റുപുഴയിൽ

ഇത്തവണത്തെ സംസ്ഥാന സർക്കാരിൻറെ മൺസൂൺ ബംബർ ലോട്ടറി ആയ
പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ. മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ധനലക്ഷ്മി ലോട്ടറി ഏജൻസിയിലൂടെ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്നു മാത്രം നൂറിലധികം മൺസൂൺ ബമ്പറുകൾ ഇവിടെനിന്നും വിറ്റു പോയതായി ഉടമ ശ്യാം ശശി പറഞ്ഞു.(Kerala Monsoon Bumper Lottery 2024 Result)
നിരവധി ആളുകൾ ഇന്ന് ടിക്കറ്റ് എടുക്കുവാൻ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുൻപ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എന്നും ശ്യാം പറഞ്ഞു. എന്നാൽ ടിക്കറ്റ് ഉടമയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല .ഇതോടൊപ്പം ഇതിൻറെ പ്രോത്സാഹനസമ്മാനം ആയ 4 ടിക്കറ്റുകളും ഇവിടെ നിന്നും തന്നെയാണ് വിറ്റിട്ടുള്ളത്.
രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ച് പേർക്കാണ് ലഭിച്ചത്. MB 292459, MC 322078, ΜΑ 425569, MD 159426, ΜΕ 224661 എന്നീ നമ്പറുകൾക്കാണ് സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം ΜΑ 668032, MB 592349, MC 136004, MD 421823, ΜΕ 158166 എന്നീ നമ്പറുകൾക്കാണ്. 5 ലക്ഷമാണ് സമ്മാനം.
Story Highlights : Kerala Monsoon Bumper Lottery 2024 Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here