ഡ്യൂറാന്‍ഡ് കപ്പിലെ മിന്നും വിജയം ഉരുള്‍പൊട്ടലില്‍ ഉള്ളുതകര്‍ന്ന വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഡ്യൂറാന്‍ഡ് കപ്പിലെ മിന്നും വിജയം ഉരുള്‍പൊട്ടലില്‍ ഉള്ളുതകര്‍ന്ന വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത എട്ടു ഗോളിനാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. വയനാട് ദുരന്തത്തില്‍ അനുശോചിച്ച് കറുത്ത ബാന്‍ഡ് അണിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കളിച്ചത്. ഇത് വയനാടിനായെന്ന ക്യാപ്ഷനോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നമ്മുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും ഒരുമിച്ച് അതിജീവിക്കാമെന്നും ബ്ലാസ്റ്റേഴ്‌സ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. (Kerala Blasters dedicated durand cup win to Wayanad)
ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കൊപ്പം കോച്ചിംഗ് സ്റ്റാഫ് ഉള്‍പ്പെടെ കറുത്ത ബാന്‍ഡ് ധരിച്ചിരുന്നു. മത്സരത്തില്‍ മിന്നും ഗോളുകള്‍ പിറന്നപ്പോഴും ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ താരങ്ങള്‍ വെട്ടിച്ചുരുക്കി. താരങ്ങള്‍ ആകാശത്തേക്ക് വിരല്‍ചൂണ്ടി തങ്ങളുടെ പ്രാര്‍ത്ഥനകള്‍ വയനാടിനൊപ്പമുണ്ടെന്നും വ്യക്തമാക്കി. മത്സരം തുടങ്ങും മുന്‍പ് തന്നെ തങ്ങള്‍ വയനാടിനൊപ്പമെന്ന് ബാസ്റ്റേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സമസ്ത മേഖലയിലുള്ളവരും നോവുന്ന വയനാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനിടെ മിന്നുന്ന വിജയം വയനാടിന് സമര്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ നടപടി ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
Read Also: ചൂരൽമലയിൽ ഇരുഭാഗങ്ങളേയും ബന്ധിപ്പിച്ച് സൈന്യത്തിന്റെ കരുത്ത്; ബെയ്ലി പാലം തുറന്നു
ഡ്യൂറാന്‍ഡ് കപ്പിലെ ആദ്യ മത്സരത്തില്‍ പുതിയ പരിശീലകന്‍ മികേല്‍ സ്റ്റോറെയുടെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അഡ്രിയന്‍ ലൂണയായിരുന്നു നായകന്‍. പെപ്രയും നോഹയും ഹാട്രിക് നേടി. ഇഷാന്‍ പണ്ഡിതയ്ക്ക് ഇരട്ട ഗോളും നേടാനായി.
Story Highlights : Kerala Blasters dedicated durand cup win to Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here