വയനാട് ഉരുൾപൊട്ടൽ: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് ദുരന്തഭൂമിയിൽ എത്തും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു.(Rahul Gandhi and Priyanka Gandhi will arrive in Wayanad today)
അതേസമയം വയനാട്ടിൽ രക്ഷാദൗത്യം തുടരുകയാണ്. . മരണസംഖ്യ ഉയർന്നേക്കും. 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. ഇതുവരെ 1600 ഓളം പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
82 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട് ആകെ തുറന്നത്. 8000 അധികം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. രക്ഷാദൗത്യത്തിനായി ഇന്ന് കൂടുതൽ മണ്ണ് മാന്തിന്ത്രങ്ങൾ സജ്ജമാക്കും. ഇന്നലെ രാത്രി ഒരു മണ്ണുമാന്തിയന്ത്രം കൂടി മുണ്ടക്കൈയിൽ എത്തിച്ചു. ഇതുവരെ എത്തിക്കാനായത് നാല് യന്ത്രങ്ങൾ.
Story Highlights : Rahul Gandhi and Priyanka Gandhi will arrive in Wayanad today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here