സിപിഐഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കും; പാർട്ടി കോൺഗ്രസ് ഏപ്രിലിൽ മധുരയിൽ

24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി പാര്‍ട്ടി സമ്മേളന ഷെഡ്യൂളിന് ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.
ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ ശേഷം നവംബറിൽ ഏരിയ സമ്മേളനങ്ങൾ നടക്കും.ഡിസംബറിൽ ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കും. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. തമിഴ്നാട്ടിലെ മധുരയിലാണ് ഇത്തവണ പാർട്ടി കോൺഗ്രസ് നടക്കുകയെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഐഎം. പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്നും എല്ലാ പാര്‍ട്ടിഘടകങ്ങളും അവരവരുടെ വിഹിതം സംഭാവന ചെയ്യണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ ഇടപെടൽ നടത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
Read Also:‘വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്കീം നിർമിച്ച് നൽകും’ : മന്ത്രി ആർ ബിന്ദു
Story Highlights : 24th Party Congress, CPIM state conference schedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here