Advertisement

ബിഎഫ്‌സി ഗ്രൂപ്പിനെ ഏറ്റെടുത്ത് അല്‍അന്‍സാരി എക്‌സ്‌ചേഞ്ച്

August 2, 2024
3 minutes Read
Al Ansari Financial Services to Acquire BFC Group Holdings

ബിഎഫ്‌സി ഗ്രൂപ്പിനെ ഏറ്റെടുത്ത് പ്രമുഖ ധനവിനിമയസ്ഥാപനമായ അല്‍അന്‍സാരി എക്‌സ്‌ചേഞ്ച്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ യുഎഇ കുവൈറ്റ് ബഹ്‌റൈന്‍ ഇന്ത്യ എന്നിവിടങ്ങളിലായി കമ്പനിയുടെ ശാഖകളുടെ എണ്ണം 410 ആവും. (Al Ansari Financial Services to Acquire BFC Group Holdings)

200 മില്യന്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ബിഎഫ്‌സിഗ്രൂപ്പ് ഹോള്‍ഡിങ്ങ്‌സിനെ ഏറ്റെടത്തത്. 385 ദശലക്ഷം യുഎസ് ഡോളര്‍ വാര്‍ഷികവരുമാനമാണ് രണ്ടുകമ്പനികള്‍ക്കുംകൂടികഴി്ഞ്ഞ സാമ്പത്തികവര്‍ഷത്തിലുളളത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ യുഎഇ കുവൈറ്റ് ബഹ്‌റൈന്‍ ഇന്ത്യ എന്നിവിടങ്ങളിലായി കമ്പനിയുടെ ശാഖകളുടെ എണ്ണം 410 ഉം ജീവനക്കാരുടെ എണ്ണം ആറായിരമായും ഉയരും.

Read Also: ‘മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ റെഡിയാണ്’: ഇത് മാനവികതയുടെ സ്നേഹമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തങ്ങളുടെ വളര്‍ച്ചയിലെ സുപ്രധാനനിമിഷമാണിതെന്നും ഏറ്റെടുക്കലിലൂടെ ഗള്‍ഫ് മേഖലയിലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മണിട്രാന്‍സ്ഫര്‍ സേവന ദാദാവായി കമ്പനി മാറുമെന്നും അല്‍അന്‍സാരി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ് സിഇഓ റാഷിദ് അലി അന്‍സാരി പറഞ്ഞു.ഇടപാടിലൂടെ പ്രാദേശികമായി കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും പുതിയ വിപണി സാധ്യതകള്‍ തുറന്നിടാനും പറ്റുമെന്നും അധികൃതര് വ്യക്തമാക്കി. അടുത്തവര്‍ഷം തുടക്കത്തില്‍ ലയനനടപടികള്‍ പൂര്‍ത്തിയാവും.

Story Highlights : Al Ansari Financial Services to Acquire BFC Group Holdings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top