വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

പ്രശസ്ത ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 84 വയസായിരുന്നു. രാജ്യം പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി ആദരിച്ച വിഖ്യാത നര്‍ത്തകിയാണ് യാമിനി കൃഷ്ണമൂര്‍ത്തി. (Bharatanatyam icon and Padma awards winner Yamini Krishnamurthy dies)
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് യാമിനി കൃഷ്ണമൂര്‍ത്തി ഏഴ് മാസമായി ചികിത്സയിലായിരുന്നു. നാളെ 9 മണിക്ക് ഡല്‍ഹി ഹോസ് ഗാസിലെ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സിലാണ് പൊതുദര്‍ശനം നടക്കുക. ആന്ധ്രാ സ്വദേശിയാണ് യാമിനി. തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് യാമിനി ദീര്‍ഘകാലം ജീവിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ആസ്ഥാന നര്‍ത്തകിയെന്ന പദവിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
Read Also: മഹാദുരന്തത്തിനിടയിലെ മനസാക്ഷി ഇല്ലായ്മ; ചൂരല്‍മലയിലെ അടച്ചിട്ട വീട് കുത്തി തുറന്ന് പണം മോഷ്ടിച്ചു
1968ല്‍ പത്മശ്രീയും 2001ല്‍ പത്മഭൂഷനും 2016ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം യാമിനി കൃഷ്ണമൂര്‍ത്തിയെ ആദരിച്ചിട്ടുണ്ട്. യാമിനിയ്ക്ക് രണ്ട് സഹോദരിമാരാണുള്ളത്.
Story Highlights : Bharatanatyam icon and Padma awards winner Yamini Krishnamurthy dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here