വയനാട് ഉരുൾപൊട്ടൽ: മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. 359 പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യം നടത്തിയത്.
Read Also: ”ഒരുമിച്ച് മടക്കം” സർവമത പ്രാർത്ഥനയോടെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കും
മണ്ണിനടിയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തിയിരുന്നു.
ഇന്ന് ചാലിയാറിലും വിശദമായ പരിശോധന നടത്തിയിരുന്നു. ചാലിയാർ പുഴയിലും സമീപത്തെ വനത്തിലുമായാണ് തിരച്ചിൽ നടത്തിയത്.ഇത് വരെ പുഴയിൽ നിന്ന് 209 ആണ് ശരീരങ്ങൾ കണ്ടെടുത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മുങ്ങൽ വിദഗ്ധരുടേയും പ്രദേശവാസികളുടേയും സഹായത്തോടെയാണ് പുഴയിലെ പരിശോധന നടത്തിയത്.
Story Highlights : 6th day search in Mundakai and Chaliyar areas has been called off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here