‘CAN I BE OK ?’ 15-ാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് അയർലണ്ടിൽ നിർമ്മിച്ച ഹ്രസ്വചിത്രമായ “CAN I BE OK ?” പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 3 ,4 ,5 തീയതികളിൽ ഡബ്ലിൻ യുസിഡി തിയേറ്ററിൽ വെച്ച് നടത്തപ്പെടുന്ന ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും.
കോവിഡ് കാലത്തേ ഒറ്റപ്പെടലും ആകുലതയും ജീവിത സമ്മർദ്ദങ്ങളും പ്രമേയമാകുന്ന ഹൃസ്വ ചിത്രം യെല്ലോ ഫ്രയിംസം പ്രൊഡക്ഷൻസ് ആണ് ഹ്രസ്വചിത്ര നിർമ്മിച്ചിരിക്കുന്നത്. ഈ പരീക്ഷണ ചിത്രത്തിൽ ഏകാങ്ക അഭിനയം കാഴ്ചവെച്ചിരിക്കുന്നത് അനീഷ് കെ. ജോയ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം എബി വാട്സൺ , ചിത്രസംയോജനവും ശബ്ദലേഖനവും ശ്രീ ടോബി വര്ഗീസ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
Story Highlights : ‘CAN I BE OK?’ Selected for the 15th Ireland Indian Film Festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here