വയനാട് ദുരന്തം; ഗോകുലം ഗ്രൂപ്പും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും ചേർന്ന് 25 വീടുകൾ നിർമിച്ചുനൽകും

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുനിർത്തി ഗോകുലം ഗ്രൂപ്പ്. മേപ്പാടിയിൽ വീട് നഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമിക്കും. ഗോകുലം ഗ്രൂപ്പും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായാണ് വീടുകൾ നിർമ്മിച്ചു നൽകുക. 10 ദിവസത്തിനുള്ളിൽ ദുരന്ത ഭൂമി സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
സർക്കാർ പിന്തുണയോടെ ആകും പദ്ധതി നടപ്പാക്കുകയെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡൻ്റാണ് ഗോകുലം ഗോപാലൻ. അതേസമയം വയനാട് ഉരുൾപൊട്ടലിൽ 357 പേരുടെ മരണം സ്ഥിരീകരിച്ചു. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നടത്തുന്ന തിരച്ചിൽ തുടരുകയാണ്.
Read Also: വയനാട് ദുരന്തമുഖത്ത് ഐബോര്‍ഡ് പരിശോധന; മണ്ണിടിച്ചിലില്‍ 357 മരണം
മണ്ണിനടിയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടക്കുന്നുണ്ട്. അത്യാധുനിക റഡാർ സംവിധാനമാണ് ചൂരൽമലയിലെ തിരച്ചിലിനായി ഉപയോഗിക്കുന്നത്. ഷിരൂർ മണ്ണിടിച്ചിൽ പ്രദേശത്തെ ഐബോർഡ് പരിശോധനയ്ക്ക് നേതൃത്വം നൽകിയ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ചൂരൽമലയിലെ ദുരന്തബാധിത മേഖലയിലെത്തിയിട്ടുണ്ട്.
Story Highlights : Wayanad Landslide Gokulam Group and All India Malayalee Association will construct 25 houses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here