കെജ്‌രിവാൾ അകത്ത് തന്നെ; സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ല
ഡൽഹി മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.
നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്ത് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹർജികളായിരുന്നു ഇന്ന് ഡൽഹി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സി.ബി.ഐ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ സുപ്രിംകോടതി നേരത്തെ കേജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസ് നിലനിൽക്കുന്നതിനാലാണ് പുറത്തേക്കിറങ്ങാൻ കഴിയാതിരുന്നത്.
Story Highlights : Delhi High Court upholds CBI arrest of Arvind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here