Advertisement

‘മറുപടി പറയാതെ സര്‍ക്കാര്‍ പോകില്ല’: കേന്ദ്ര മന്ത്രിയ്ക്കെതിരെ മന്ത്രി കെ.രാജൻ

August 5, 2024
Google News 2 minutes Read

വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന അല്ലെന്നും കെ രാജൻ പറ‍ഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ സംയമനം പാലിക്കുകയാണ്. ഇതിനൊന്നും മറുപടി പറയാതെ സര്‍ക്കാര്‍ പോകില്ല. അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണം.
മുഖ്യമന്ത്രി അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നതെന്നും കെ രാജൻ പറഞ്ഞു.

ഇതിനിടെ പഠനം നടത്തി വേണം ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചു. കേന്ദ്ര മന്ത്രി പറയുന്നത് വസ്തുതയാകണമെന്നും നിഗമനം ശാസ്ത്രീയമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട സമയം അല്ലെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു.

പരിസ്ഥിതി ലോല മേഖലയില്‍ അനധികൃത കുടിയേറ്റവും, ഖനനനവും അനുവദിച്ചതിന്‍റെ തിരിച്ചടിയാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ വിമര്‍ശനം. നിയമ വിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംരക്ഷണമൊരുക്കിയെന്നും മന്ത്രി ആരോപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പിന്നാലെയാണ് വയനാട് ദുരന്തത്തില്‍ സര്‍ക്കാരിനെതിരായ ഭൂപേന്ദ്രയാദവിന്‍റെ വിമര്‍ശനം.

Story Highlights : K Rajan Against bhupender yadav on Wayanad disaster comment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here