Advertisement

വയനാട്‌ ദുരന്തം: നൂറോളംപേർക്ക്‌ തൊഴിൽ അവസരങ്ങൾ നൽകും: സഹായവുമായി എബിസി കാർഗോ

August 6, 2024
1 minute Read

കേരളത്തെ നടുക്കിയ വയനാട്‌ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക്‌ സഹായവുമായി എബിസി കാർഗോ. നൂറോളംപേർക്ക്‌ തൊഴിൽ അവസരങ്ങൾ നൽകുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്ക് ആവശ്യ സാധനങ്ങൾ യുഎഇയിൽ നിന്നും സരദിയിൽ നിന്നും തീർത്തും സൗജന്യമായി എത്തിച്ചുനൽകുന്നതാണെന്നും എബിസി മാനേജമെന്റ്‌ അറിയിച്ചു.

നൂറോളംപേർക്ക്‌ അവരുടെ തൊഴിൽ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാർഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളിലായി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്‌. അതുകൂടാതെ നിലവിലെ സാഹചര്യത്തിൽ കഴിയാവുന്നത്ര സാധനങ്ങൾ ശേഖരിച്ചു അതിനെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ എബിസി കാർഗോ പ്രതിനിധികൾ.

അതിവേഗം പാക്കിങ്‌ പരിശോധന പ്രവർത്തനങ്ങൾ പുർത്തിയാക്കി സാധനങ്ങൾ കയറ്റി അയക്കാനായി എബിസി കാർഗോ ജീവനക്കാരും സജീവമാണ്‌. നാട്ടിലെ ഒഫീസിൽ എത്തിച്ച ശേഷമായിരിക്കും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിക്കുക. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ വിധ ആവശ്യസാധനങ്ങളും എത്തിച്ചുനൽകും. ഈ ദേശീയദുരന്തത്തിൽ നിന്നും നമ്മുടെ നാടിനെ മോചിപ്പിക്കുന്നതിനായി എബിസി കാർഗോ മാനേജ്മെന്റും ജീവനക്കാരും എപ്പോഴും സജീവമായിരിക്കുമെന്ന്‌ എബിസി മാനേജ്മെന്റ് വ്യക്തമാക്കി. അർഹരായവർക്ക്‌ +971 56 506 9893 എന്നീ നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്‌.

Story Highlights : ABC Cargo with assistance Wayanad landslide victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top