Advertisement

വയനാട് ദുരന്തം: 50 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് ശോഭാ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്‍

August 6, 2024
Google News 6 minutes Read
Sobha Group founder PNC Menon says 50 houses will be built for wayanad disaster

വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭാ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ പിഎന്‍സി മേനോന്‍ ഉറപ്പ് നല്‍കി. ഉരുള്‍പൊട്ടലില്‍ പിഎന്‍സി മേനോന്‍ അനുശോചനം രേഖപ്പെടുത്തി. ‘ദുരന്തത്തിന്റെ ഈ വേളയില്‍ ഞങ്ങള്‍ വയനാട്ടിലെ ജനങ്ങളോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു. 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന ഞങ്ങളുടെ വാക്കുകള്‍, ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഉടനടിയുള്ള ആശ്വാസം മാത്രമല്ല, അവര്‍ക്ക് ദീര്‍ഘകാല പിന്തുണയും നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.’ ശോഭാ ഗ്രൂപ്പ് സ്ഥാപകന്‍ പറഞ്ഞു. (Sobha Group founder PNC Menon says 50 houses will be built for wayanad disaster survivors)

പാലക്കാട് ജില്ലയിലെ നിരാലംബരായ കുടുംബങ്ങള്‍ക്കായി ശോഭാ ഗ്രൂപ്പ് ഇതിനകം നിര്‍മ്മിച്ചുവരുന്ന 1000 വീടുകള്‍ക്ക് പുറമേയാണ് വയനാട്ടിലെ ഈ 50 വീടുകളുടെ നിര്‍മ്മാണം. ഇതിന്റെ ഗുണഭോക്താക്കളായ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നത് നിഷ്പക്ഷമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും, സഹായം ഏറ്റവും അര്‍ഹിക്കുന്നവരിലേക്ക് അത് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കും. പിഎന്‍സി മേനോനും ശോഭാ മേനോനും ചേര്‍ന്ന് സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് (Sri Kurumba Educational and Charitable Trust) ആണ് ഈ വീടുകളുടെ നിര്‍മ്മാണവും ധനസഹായവും കൈകാര്യം ചെയ്യുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനും കേരളത്തിലെ വിവിധ CSR സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഈ ട്രസ്റ്റ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Read Also: ‘വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദന: കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃക’: മുഖ്യമന്ത്രി

തന്റെ സമ്പത്തിന്റെ 50% സാമൂഹിക ക്ഷേമ പുരോഗതിക്കായി സമര്‍പ്പിച്ച വ്യവസായ പ്രമുഖനാണ് പിഎന്‍സി മേനോന്‍. ദുബായിലെ റാഷിദ് സെന്റര്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്റെ (Rashid Centre for People of Determination) ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍ ഒരാളായി സേവനമനുഷ്ഠിക്കുന്നതില്‍ തുടങ്ങി, അല്‍ ജലീല ഫൗണ്ടേഷനിലേക്കും (Al Jalila Foundation) നൂര്‍ ദുബായിലേക്കും (Noor Dubai) ഗണ്യമായ സംഭാവനകള്‍ നല്‍കുന്നതും, ശോഭാ ഹെല്‍ത്ത് കെയര്‍ സെന്റര്‍, ശോഭാ അക്കാദമി, വിവിധ സ്ത്രീ ശാക്തീകരണ പരിപാടികള്‍ തുടങ്ങി ഇന്ത്യയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതും വരെയുള്ള പിഎന്‍സി മേനോന്റെ ശ്രമങ്ങള്‍ ലോകമെമ്പാടുമുള്ള ജീവിതങ്ങളെ സ്പര്‍ശിച്ചു.

Story Highlights : Sobha Group founder PNC Menon says 50 houses will be built for wayanad disaster survivors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here