Advertisement

‘വിനേഷ് ഫോഗട്ടിന്റെ ഭാഗത്ത് തെറ്റുണ്ട്, ഇത് അവരുടെ ആദ്യ ഒളിമ്പിക്‌സ് അല്ലല്ലോ’; സൈന നെഹ്‌വാള്‍

August 8, 2024
Google News 1 minute Read

പാരിസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പ്രതികരണവുമായി സൈന നെഹ്‌വാള്‍. വിനേഷ് ഫോഗട്ടിന്റെ ഭാഗത്തും തെറ്റുണ്ടെന്നാണ് സൈനയുടെ അഭിപ്രായം. താരത്തിന്റെ അയോഗ്യത വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സൈന നെഹ്‌വാളിന്റെ വിമര്‍ശനം.

വിനേഷ് ഫോഗട്ട് അനുഭവസമ്പത്തുള്ള താരമാണ്. പക്ഷേ അവരുടെ ഭാഗത്തും തെറ്റുണ്ട്. ഇത് വിനേഷിന്‍റെ ആദ്യ ഒളിംപിക്​സല്ലെന്നും അവര്‍ കുറ്റം ഏറ്റെടുക്കണമെന്നും സൈന പറഞ്ഞു. ഈ ഫൈനല്‍ ദിനത്തില്‍ വിനേഷിന് സംഭവിച്ച പിഴവ് എന്താണെന്ന് എനിക്കറിയില്ല. നൂറ് ശതമാനം കഠിനാധ്വാനം നല്‍കുന്ന താരമാണ് വിനേഷ്.

അവരുടെ മൂന്നാം ഒളിമ്പിക്‌സാണിത്. ഒരു അത്‌ലറ്റെന്ന നിലയില്‍ എല്ലാ നിയമങ്ങളും അറിഞ്ഞിരിക്കണം. ഒളിമ്പിക്‌സ് പോലൊരു വലിയ വേദിയില്‍ അമിതഭാരം കാരണം മറ്റു ഗുസ്തി താരങ്ങള്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ മുന്‍പ് കേട്ടിട്ടില്ലെന്നും സൈന കൂട്ടിച്ചേര്‍ത്തു.

Story Highlights : Saina Nehwal Reacts to Vinesh Phogats Disqualification

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here