മദ്യനയ അഴിമതിക്കേസ്: ജാമ്യം നേടിയ മനീഷ് സിസോദിയ ജയിൽ മോചിതനായി; ഞങ്ങളെ ഭരണഘടന രക്ഷിക്കുമെന്ന് പ്രതികരണം

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതനായി. സത്യത്തിന്റെ ശക്തിയെന്ന് ജയിൽ മോചിതനായ ശേഷം സിസോദിയ പ്രതികരിച്ചു. സുപ്രിംകോടതിയാണ് സിസോദിയയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം അനന്തമായി നീളുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി വിധിയെ ആംആദ്മി പാർട്ടി സ്വാഗതം ചെയ്തു. (Manish Sisodia walks out of Tihar jail after spending 17 months behind bars)
മദ്യനയ അഴിമതിയിൽ സിബിഐ ഇഡി കേസുകളിലാണ് 17 മാസത്തെ ജയിൽവാസത്തിനുശേഷം ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതൻ ആയത്. പുറത്തിറങ്ങിയ സിസോദിയ തങ്ങളെ ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതികരിച്ചു.
മനീഷ് സിസൊദിയയുടെ ജയിൽ മോചനം വലിയ ആവശ്യത്തോടെയാണ് ആം ആദ്മി ആഘോഷിച്ചത്. സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിചാരണ വൈകുന്നതിൽ അതൃപ്തി അറിയിച്ചു. സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉള്ള സിസോദിയയെ പോലുള്ള ഒരു വ്യക്തി അതുവരെ ജയിലിൽ തുടരുക നീതിയുടെ താത്പര്യത്തിന് എതിരാകും എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സിസോദിയ പുറത്തിറങ്ങിയതോടെ മുതിർന്ന നേതാക്കളുടെ അഭാവം നേരിട്ട ആം ആദ്മി പാർട്ടിക്ക് അത് മറികടക്കാൻ ആകും.
Story Highlights : Manish Sisodia walks out of Tihar jail after spending 17 months behind bars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here