Advertisement

തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി വെട്ടുകത്തി ജോയി മരിച്ചു

August 10, 2024
1 minute Read

തിരുവനന്തപുരം ശ്രീകാര്യം പൗഡികോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു. കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റു ചികിത്സയിലായിരുന്ന വെട്ടുകത്തി ജോയി മരിച്ചു. ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്.

വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ ഒടുവിൽ പോലീസ് ജീപ്പിലാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. അമിതമായി രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ ജോയി രണ്ടു മണിയോടെയാണ് മരിച്ചത്. പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.

Read Also: സ്ത്രീത്വത്തെ അപമാനിച്ചെന്ന് യുവനടിയുടെ പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി ജംഷനിലായിരുന്നു സംഭവം. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. വട്ടപ്പാറ, പോത്തൻകോട് ഉൾപ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനൽ ലിസ്റ്റിൽ ജോയിയുണ്ട്. ശ്രീകാര്യം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Story Highlights : Goons leader Joy murdered Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top