Advertisement

വയനാടിനായി എല്ലാ സഹായങ്ങളും കേന്ദ്രം നൽകും, പ്രധാനമന്ത്രിയുടെ സന്ദർശനം ശക്തി പകരും: കെ. സുരേന്ദ്രൻ

August 10, 2024
1 minute Read

പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടൻ ജനതയ്‌ക്ക് ആശ്വാസവും ശക്തിയും പകരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദുരന്ത മേഖലയിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും. ആദ്യഘട്ടത്തിൽ വയനാടിന് വേണ്ട എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വയനാട്ടിലെത്തിയ പ്രധാനമന്ത്രി ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്തെത്തി. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി ദുരന്ത ഭൂമി സന്ദര്‍ശിക്കുകയാണ്. വയനാടിന് കരുത്ത് പകരാനാണ് പ്രധാനമന്ത്രി ദുരന്ത പ്രദേശങ്ങളിൽ എത്തുന്നത്. ഇതിന് മുമ്പും പ്രകൃതി പ്രക്ഷോഭങ്ങൾ കേരളത്തെ ബാധിച്ച സമയത്ത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് വേണ്ട സഹായങ്ങൾ നൽകിയിരുന്നു.

ഓഖി, പൂറ്റിങ്ങൽ തുടങ്ങിയ ദുരന്തം ഉണ്ടായപ്പോൾ മികച്ച രീതിയിൽ കേന്ദ്രസർക്കാർ സഹായം നൽകി. ഇത് വയനാട്ടിലും തുടരും. പ്രധാനമന്ത്രി വയനാട്ടിലെത്തുമ്പോൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വയനാടിന് ആത്മവിശ്വാസം നൽകുന്ന സന്ദർശനമായിരിക്കും ഇതെന്നും ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : K Surendran on Narendramodi Wayanad Landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top