വയനാട് ദൗത്യം പൂർത്തിയാക്കി മടക്കം, ഓഫ് റോഡേഴ്സിനെ കെട്ടിപ്പിടിച്ച് ലെഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി
വയനാടൻ ജനതക്ക് അതിജീവനത്തിന്റെ മാതൃകയായി ലെഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി. വയനാടൻ ജനതയോട് ഐക്യപ്പെട്ട ആത്മവിശ്വാസത്തോടെയാണ് ദുരന്തേമേഖലയിലെ ദൗത്യം പൂർത്തിയാക്കി അദ്ദേഹത്തിന്റെ മടക്കം. വയനാടിനൊപ്പം ഒപ്പം പ്രവത്തിച്ച ഓഫ് റോഡേഴ്സിനെ അദ്ദേഹം കെട്ടിപിടിച്ച് ആശംസിക്കുകയും ചെയ്‌തു.
തന്റെ ശരീരം മാത്രമാണ് ഇവിടെ നിന്ന് മടങ്ങുന്നത്, മനസ് പൂർണമായും വയനാടിനൊപ്പം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.വയനാട്ടിൽ ദുരന്തം നടന്ന തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൈന്യം ഇവിടെയെത്തിയത്. അന്നുമുതൽ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു.
വയനാട്ടിലെ ദുരന്തമുഖത്ത് സേവനം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാം നഷ്ടപ്പെട്ടവരാണ് ദുരന്ത മേഖലയിലെ ഭൂരിഭാഗം പേരും.അവർക്കുവേണ്ടി സമൂഹത്തിന് ഒന്നാകെ നിൽക്കാൻ കഴിയട്ടെ. രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഭൂപ്രകൃതി തന്നെ മാറ്റിമറിക്കുന്ന തരത്തിലാണ് ദുരന്തം നടന്നത്. പ്രാദേശിക രക്ഷാപ്രവർത്തകരും നല്ല നിലയിൽ പ്രവർത്തിച്ചു.മലയാളി എന്ന നിലയിലും താൻ വേദനയോടെയാണ് വയനാടൻ മണ്ണിൽ നിന്ന് മടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളെ കീഴടക്കാനുള്ള ദൗത്യത്തിനിടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റ സൈനികനാണ് ഇദ്ദേഹം. തുടർന്ന് മുഴുവൻ സമയവും മുഖാവരണം ധരിച്ചാണ് ഋഷി രാജ്യത്തെ സേവിക്കുന്നത്.
ആലപ്പുഴയിൽ കെഎസ്ഇബി എഞ്ചിനീയറായിരുന്നു ഋഷിയെ രാജ്യത്തെ ഏറ്റവും ധീരസൈനികനാക്കിയത് ഇന്ത്യൻ ആർമി കുപ്പായത്തോടുള്ള അടങ്ങാത്ത അഭിനിവേശം.മെക്കാനിക്കൽ ഇൻഫെൻട്രിയുടെ ലഫ്റ്റനന്റ് കേണലായാണ് ഋഷി രാജലക്ഷ്മി വയനാട്ടിലെത്തിയത്.
Story Highlights : Major Rishi Rajalakshmi hugs Off Riders Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here