നടൻ ഉല്ലാസ് പന്തളം വിവാഹിതനായി

കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി.സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്.
ഫ്‌ളവേഴ്‌സ് ടിവി സ്റ്റാർ മാജിക്കിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. തന്റെ കൗണ്ടറുകള്‍ കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും നടന് ആരാധകരും ഏറെയാണ്.
Story Highlights : Ullas Pandalam Married
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here