Advertisement

സംസ്ഥാനത്ത് മഴ കനക്കും: 8 ജില്ലകളിൽ മുന്നറിയിപ്പ്; രണ്ടിടത്ത് ഓറഞ്ച് അലർട്ട്

August 11, 2024
1 minute Read

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി അറിയിപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓറഞ്ച് അലർട്ട് തുടരും. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ടുകൾ പിൻവലിച്ചിട്ടുണ്ട്.നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് നൽകി. നേരത്തെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. അത് തുടരും. പാലക്കാട്‌, മലപ്പുറം, ജില്ലകളിലെ ഓറഞ്ച് അലേർട്ടും തുടരും.

വരാനിരിക്കുന്ന നാല് ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യയെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിൽ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്ന് അത് പിൻവലിച്ചു.

Story Highlights : Rain Alert in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top