തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ബികോം വിദ്യാർത്ഥി മരിച്ചു

തൃശ്ശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫിൽ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്പോഴായിരുന്നു പരുക്കേറ്റത്. ഫുട്ബാൾ കളിക്കുന്നതിനിടെയാണ് സംഭവം. പന്ത് ശക്തമായി വയറിൽ ഇടിക്കുകയായിരുന്നു.
സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതനിടെ പന്ത് വയറിൽ ഇടിച്ചിരുന്നു. പരുക്കേറ്റ മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് നടക്കുന്നത്.
Story Highlights : student dies while playing football
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here