Advertisement

ഉറങ്ങാൻ കഴിയുന്നില്ല, പാലക്കാട് പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി

August 12, 2024
Google News 1 minute Read

പാലക്കാട് ഷൊർണൂർ നഗരസഭയിൽ പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി. പാലക്കാട് ഷൊർണൂർ നഗരസഭയിൽ ചർച്ചയായി പൂവൻകോഴി. അയൽവാസിയുടെ പൂവൻ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് വീട്ടമ്മയുടെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയിൽ പരാതി നൽകിയത്.

അതിരാവിലെ കോഴി കൂവി തുടങ്ങും, ഇത് മൂലം ശരിയായ ഉറക്കം കിട്ടുന്നില്ല. കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല ഇതൊക്കെയാണ് പാലക്കാട് ഷൊർണൂർ വാർഡ് കൗൺസിലിന് മുന്നിലെത്തിയ വീട്ടമ്മയുടെ പരാതി. എന്നാൽ കൂട് വൃത്തിയാക്കുന്ന കാര്യം നഗരസഭ ആരോഗ്യവിഭാഗം ഏറ്റെടുത്തു.

അപ്പോഴും പ്രശ്‌നം കോഴിയുടെ കൂവലിന് പരിഹാരമായില്ല. കോഴി കൂവാതിരക്കാൻ കൗൺസിലർക്ക് ഏത് ചെയ്യാനാകും? ഒടുവിൽ ചർച്ച കൗൺസിലിലുമെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് സ്ഥലത്ത് ചെന്ന് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വിഭാഗത്തോട് അധ്യക്ഷൻ ആവശ്യപ്പെട്ടു.

Story Highlights : Complaint Against Hen in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here