Advertisement

വയനാട് ദുരന്തം; ചാലിയാറിൽ ഒരു മൃതദേഹം കണ്ടത്തി; DNA ഫലങ്ങൾ ഇന്നുമുതൽ പ്രസിദ്ധീകരിക്കും

August 12, 2024
2 minutes Read

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരിച്ചിൽ തുടരുകയാണ്. ചാലിയാറിൽ ഒരു മൃതദേഹം കണ്ടത്തി. ഇരുട്ടുകുത്തി മേഖലയിൽനിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ചാലിയാറിന്റെ തീരങ്ങളിലും വിവിധ മേഖലകളായി തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്.

ചാലിയാറിൽ ഇന്ന് വിശദമായ പരിശോധന നടക്കും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ തിരച്ചിൽ നടക്കുക. അ‌ഞ്ച് സെക്ടറുകൾ തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുക. ചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ നടത്തുക.

Read Also: ഉറങ്ങാൻ കഴിയുന്നില്ല, പാലക്കാട് പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി

ദുരന്തത്തിന് ഇരയായവരുടെ ശരീരഭാഗങ്ങളുടേയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടേയും ഡിഎൻഎ പരിശോധന ഫലം ഇന്ന് മുതൽ പ്രസിദ്ധീകരിക്കും. കഴിഞ്ഞദിവസം മുതൽ ഫലം ലഭിച്ചുതുടങ്ങിയെന്നും തിങ്കളാഴ്ച മുതൽ പരസ്യപ്പെടുത്തിത്തുടങ്ങുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ ക്യാമ്പ് ഇന്ന് നടക്കും. മൃതദേഹവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്നാണ് മന്ത്രിമാർ നൽകുന്ന സൂചന.

Story Highlights : Wayanad landslide DNA results of unidentified bodies will be published soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top