ഇന്നത്തെ ഭാഗ്യവാന് ലഭിച്ചത് ഒരു കോടി; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 106 ലോട്ടറി ഫലം പുറത്ത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം രൂപയാണ്. (Fifty Fifty FF 106 Lottery Result)
FY 473769 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FT 245748 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്കുള്ളത്.
ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.
Story Highlights : Fifty Fifty FF 106 Lottery Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here