അന്ത്യോദയക്ക് ആലുവയിൽ സ്റ്റോപ്പ്, തൂത്തുക്കുടി വരെ നീട്ടി പാലരുവി എക്സ്പ്രസ്; ഫ്ലാഗ് ഓഫ് ചെയ്ത് സുരേഷ് ഗോപി

പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും അന്ത്യോദയ എക്സ്പ്രസിന് (ഹൗറ-എറണാകുളം) ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. വൈകിട്ട് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയാണ് കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.
പാലക്കാട്-തിരുനെൽവേലി റൂട്ടിലോടുന്ന പാലരുവി എക്സ്പ്രസാണ് തിരുനെൽവേലിയിൽ നിന്ന് 60 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന തൂത്തുക്കുടിയിലേക്ക് നീട്ടിയിരിക്കുന്നത്. ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമായിരുന്നു നടപടി.
വൈകിട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് രാവിലെയാണ് തൂത്തുക്കുടിയിൽ എത്തുക. രാവിലെ 4.35ന് തിരുനെൽവേലിയിലും 6.40ന് തൂത്തുക്കുടിയിലുമെത്തും. ഇതുകൂടാതെ പാലരുവി എക്സ്പ്രസിന് 4 അധിക കോച്ചുകളും അനുവദിച്ചിരുന്നു. മൂന്ന് ജനറലും ഒരു സ്ലീപ്പറുമാണ് അനുവദിച്ചത്.
അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്രസഹായത്തിൽ കേരളത്തോട് നൽകാൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയോ എന്ന് അന്വേഷിക്കൂവെനന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചിരുന്നു. എന്നാൽ സന്ദർശനം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രത്തിൻ്റെ ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Story Highlights : Suresh Gopi on Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here