Advertisement

അവസരം തേടുമ്പോള്‍ തന്നെ ശരീരം ചോദിക്കുന്നു; സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ലൊക്കേഷനില്‍ പോകാന്‍ കഴിയുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്

August 19, 2024
2 minutes Read

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്ത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തൽ. അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശം. അവസരത്തിനായി ശരീരം ചോദിക്കുന്നുവെന്നും സിനിമാപ്രവേശനത്തിന് ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ‌ പറയുന്നു.

നടിമാർ താമസിക്കുന്ന ഹോട്ടലുകളിൽ നടന്മാർ വാതിലിൽ മുട്ടുന്നത് പതിവെന്ന് കണ്ടെത്തൽ. വാതിൽ തകരുമോ എന്നുപോലും നടിമാർ ഭയപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ഭയപ്പെടുന്നതായി മൊഴി. സ്ത്രീകൾക്ക് ഒറ്റയ്ക്ക് ലൊക്കേഷനിൽ പോകാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുമെന്നും നടിമാരുടെ മൊഴി.

Read Also: സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

ലൈംഗിക പീഡനങ്ങൾ ഉണ്ടായാലും പോലീസിൽ പരാതിപ്പെടുന്നില്ല. നടിമാർക്ക് കോടതിയിൽ പോലും പോകാൻ കഴിയാത്ത സാഹചര്യം. തൊഴിൽ വിലക്കുണ്ടാകുമെന്ന് ഭയപ്പെട്ടാണ് പരാതിപ്പെടാതിരുന്നതെന്ന് റിപ്പോർട്ട്. ലഹരിയും ലൈഗികതയും മലയാള സിനിമയിൽ നിറയുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമയെന്ന് റിപ്പോർട്ട്. താമസ സ്ഥലത്തും യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്ന ഒന്ന് മാത്രമെന്നും റിപ്പോർട്ടിൽ‌ പറയുന്നു.

ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചു നൽകുന്നുണ്ടെന്നും താല്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും റിപ്പോർട്ട് കണ്ടെത്തൽ. ഇങ്ങനെ 14 ഷോട്ടുകൾ വരെ എടുപ്പിച്ചു എന്ന് കമ്മീഷന് മൊഴി നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മറ്റിക്ക് മുന്നിലുണ്ട്. ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകിയതാതായി ഹേമ കമ്മിറ്റി റിപ്പോർട്ട്. പക്ഷെ ഈ അവസ്ഥ മാറ്റാനാകില്ലെന്നും ആൺ താരങ്ങൾ കമ്മിറ്റിയോട് പറഞ്ഞു.

Story Highlights : Hema committee report finds that casting couch in Malayalam cinema

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top