ഇരട്ടപ്പേര് വിളിച്ചതിന് വയോധികനെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം നെടുമങ്ങാട് രണ്ടുപേര്‍ ചേര്‍ന്ന് വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്തി. പൂവത്തൂര്‍ ചുടുകാട്ടിന്‍ മുകള്‍ വിഷ്ണു ഭവനില്‍ മോഹനന്‍ ആശാരി (62) ആണ് മരിച്ചത്. കഴിഞ്ഞ 17 ന് മുക്കോല വച്ചാണ് 2 പേര്‍ ചേര്‍ന്ന് മോഹനനെ മര്‍ദിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മോഹനന്‍ മരിച്ചത്. (old man beaten up in Thiruvananthapuram)
പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മോഹനന്‍ നായര്‍ , വേണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മരിച്ച മോഹനന്‍ ആശാരി ഇരട്ട പേര് വിളിച്ചതിനാണ് മര്‍ദിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തല കൊണ്ട് വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
യുവാക്കള്‍ ക്രൂരമായി മര്‍ദിച്ച ശേഷം മോഹനനെ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം ഇയാള്‍ മഴയത്ത് കിടക്കേണ്ടി വരികയും ചെയ്തു. മോഹനനെ അന്വേഷിച്ചെത്തിയ മകനും ഭാര്യയുമാണ് അവിടെ നിന്ന് ഇദ്ദേഹത്തെ എടുത്ത് ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇദ്ദേഹം തന്റെ വീട്ടുകാരോട് മര്‍ദിച്ചവരുടെ പേരുകള്‍ പറഞ്ഞിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതാണ് മരണ കാരണമെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.
Story Highlights : old man beaten up in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here