Advertisement

‘ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യേണ്ടി വന്നത് നാണക്കേട്; ​സ്ത്രീകൾ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കുന്നത് വേദനാജനകം’: ​ഗവർണർ

August 20, 2024
2 minutes Read

ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകൾ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കുന്നുവെന്നും വേദനാജനകമാണെന്നും ​ഗവർണർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരംഗം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടത് സർക്കാരാണെന്ന് ​ഗവർണർ പറഞ്ഞു. എല്ലാ സ്ത്രീകളും ജോലി സ്ഥലത്തും പൊതുസ്ഥലത്തും സുരക്ഷിതമായി പോകണം. സർക്കാരിന് ഉത്തരവാദിത്തമുണ്ട്. സാമൂഹ്യമായിട്ടുള്ള ബോധവൽക്കരണം കൂടി നൽകണമെന്ന് ​ഗവർണർ പറഞ്ഞു.

Read Also: ‘സിനിമയ്ക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥകൾ വേണ്ട; ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല; പരാതി ഉന്നയിച്ചാൽ നടപടി’; മുഖ്യമന്ത്രി

അതേസമയം സിനിമയ്ക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥകൾ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാ വ്യവസായത്തിൽ വില്ലന്മാരുടെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല. സിനിമ മേഖലയിലെ ചൂഷകർക്കൊപ്പമല്ല സർക്കാർ ചൂഷണം ചെയ്യപ്പെടുന്നവർക്കൊപ്പമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.റിപ്പോർട്ടിൽ മൊഴി നൽകിയ വനിത പരാതി നൽകാൻ തയ്യാറായാൽ നടപടി സ്വീകരിക്കും. എത്ര ഉന്നതനായാലും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : Governor Arif Mohammed Khan on Hema Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top