‘സൂപ്പര്‍താരം തെറ്റുചെയ്‌തെന്ന് പറയുമ്പോള്‍ തെറ്റ് ചെയ്യാത്ത താരവും ക്രൂശിക്കപ്പെടുന്നു’, പരാതിയുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍
ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് സിനിമ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തുടര്‍നടപടി ഉണ്ടായില്ല എന്നുള്ളത് സര്‍ക്കാരിന്റെ കൃത്യവിലോപമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.
കതകില്‍ മുട്ടുന്നത് നാല് വര്‍ഷവും തുടരട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടു പോകും.
സൂപ്പര്‍താരം തെറ്റുചെയ്‌തെന്ന് പറയുമ്പോള്‍ തെറ്റ് ചെയ്യാത്ത താരവും ക്രൂശിക്കപ്പെടുന്നു. താരങ്ങള്‍ക്ക് പ്രത്യേക പൗരത്വം ഒന്നുമില്ല. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്. ഗോവിന്ദച്ചാമിക്ക് ഇല്ലാത്ത എന്ത് എക്‌സ്ട്രാ പ്രിവിലേജാണ് സൂപ്പര്‍താരങ്ങള്‍ക്ക് ഉള്ളത്? ഇതിനുള്ള മറുപടി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.
മലയാള സിനിമയിലെ ഏറ്റവും മിസ്റ്റീരിയസ് ആയ സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു നോവലല്ല ക്രൈം റിപ്പോര്‍ട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Rahul Mankottathil on Hema Committie Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here