Advertisement

ട്വന്റിഫോർ ഇടപെടൽ; പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളി സമാജം പ്രവർത്തകർ; കുട്ടിയെ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

August 21, 2024
1 minute Read

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത്തിനെ കണ്ടെത്തിയത് മലയാളി സമാജം പ്രവർത്തകർ.കുട്ടിയെ കാണാതായി 36 മണിക്കൂറുകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ട്വന്റിഫോർ ന്യൂസിന്റെ അഭ്യർത്ഥന് പ്രകാരം നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ താംബരം എക്സ്പ്രസിൽ കണ്ടെത്തിയത്.

ട്വന്റിഫോർ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദ് വിളിച്ച് പറ‍ഞ്ഞതനുസരിച്ചാണ് ട്രെയിനിൽ തിരച്ചിൽ നടത്തിയതെന്ന് മലയാളി സമാജത്തിന്റെ സെക്രട്ടറി ഹരിദാസ് പറഞ്ഞു. അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കുട്ടി കണ്ടെത്തിയതെന്ന് ഹരിദാസ് ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടി അതീവ ക്ഷീണിതയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകിയിട്ടുണ്ട്. വിശാഖപട്ടണത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കിട്ടിയത്.

പെൺകുട്ടിയെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ പ്രതികരിച്ചു. ഇന്നലെ രാവിലെ 10 മണി മുതലാണ് പെൺകുട്ടിയെ കാണാതായത്. വൈകുന്നേരം നാല് മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും പെൺകുട്ടിക്കായി തിരച്ചിൽ തുടർന്നിരുന്നു. ഇതിനിടെ പെൺകുട്ടി തമിഴ്നാട്ടിലേക്കുള്ള ട്രെയിനിൽ കണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തി വന്നത്.

അസമിലേക്കുള്ള ട്രെയിനിൽ പെൺ‌കുട്ടി ഉണ്ടാകുമെന്ന സാധ്യതകൾ പൊലീസ് മുന്നോട്ട് വെച്ചിരുന്നു. ഇതോടെയാണ് അസാമിലേക്ക് പോകുന്ന ട്രെയിനിൽ തിരച്ചിൽ നടത്തിയത്. വെള്ളം കുടിച്ച് മാത്രമാണ് പെൺകുട്ടി ഇത്രയും നേരം കഴിഞ്ഞത്. കുട്ടിയെ ആർപിഎഫിന് കൈമാറിയിട്ടുണ്ട്.

Story Highlights : Girl was identified by Malayali Samajam activists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top