13കാരിയുടെ തിരോധാനം; തിരുവനന്തപുരം കേന്ദ്രീകരിച്ച് പരിശോധന; തിരച്ചിൽ ഊർജിതം
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്ക് വേണ്ടി തിരച്ചിൽ ഊർജിതം. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്. മൂന്ന് കിലോമീറ്റർ ദൂരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ വരെ പോലീസ് ഇത് വരെ ശേഖരിച്ചു. 12 മണിവരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴക്കൂട്ടം മുതൽ പൊലീസ് പരിശോധന നടക്കുന്നത്.
കഴക്കൂട്ടം നഗരത്തിലെ പ്രധാനഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. ചാക്ക ഭാഗത്തേക്ക് കുട്ടി സഞ്ചരിക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. കഴക്കൂട്ടം മുതൽ തിരുവനന്തപുരം സെൻട്രൽ വരെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
പെൺകുട്ടിയെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ചൊവ്വാഴ്ച രാവിലെ 10 മണി മുതലാണ് പെൺകുട്ടിയെ കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്‌മീൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോയത്. ബാഗിൽ വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത ശേഷമാണ് വീട്ടിൽ നിന്ന് പെൺകുട്ടി ഇറങ്ങിപ്പോയത്. പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497960113 എന്ന നമ്പറിൽ ബന്ധപ്പെടുക.
Story Highlights : Search in Thiruvananthapuram for 13 year old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here