സ്റ്റൈലിഷ് ലുക്കുമായി ടിവിഎസ് ജൂപ്പിറ്റർ 110 വിപണിയിൽ
ലുക്കിൽ മാത്രമല്ല വിലയിലും ആക്ടിവയെ കടത്തിവെട്ടി പുത്തൻ ജൂപ്പിറ്റർ കളത്തിൽ ഇറങ്ങിയിരിക്കുകയാണ് . പ്രതീക്ഷിച്ചതിലും കൂടുതൽ ഫീച്ചേഴ്‌സുമായാണ് ടിവിഎസ് ജൂപ്പിറ്റർ 110 വിപണിയിലിറങ്ങിയിരിക്കുന്നത് . ആറ് കളർ ഓപ്ഷനുകളിലായാണ് ലോകത്തെ മുൻനിര ടു വീലർ നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ജൂപ്പിറ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്.
73,700 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് 2024 ജൂപിറ്ററിനെ ടിവിഎസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒന്നിലധികം വകഭേദങ്ങളും നിർമ്മാതാക്കൾ ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ജൂപ്പിറ്റർ 110 ന്, നവീകരിച്ച 113.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഏകദേശം 8 ബിഎച്ച്‌പിയും 9.2 എൻഎം പീക്ക് ടോർക്കും ഉണ്ട്.
Read Also:ഒറ്റ മണിക്കൂറിൽ 12 മില്യൺ, റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബ് ചാനൽ
അതേസമയം, സ്ലിം ഹെഡ്‌ലൈറ്റുകളുമായി വരുന്ന ഫാസിയയാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഗ്ലോസ് ബ്ലാക്ക് പ്ലാസ്റ്റിക്കുകളുള്ള ഒരു സ്റ്റൈലിഷ്, എന്നാൽ ഏറ്റവും മിനിമലായ ഫ്രണ്ട് ഏപ്രണുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. അലോയി വീലുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയ്‌ക്കൊപ്പം എൽഇഡി ഡിആർഎല്ലുകളും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും സ്കൂട്ടറിന്റെ ടോപ്പ് വേരിയൻ്റുകളുടെ മറ്റൊരു ആകർഷണമാണ്.
#ScooterThatsMore has arrived—the all-new TVS Jupiter. More style, more features, and so much more than you'd expect!
— TVS Motor Company (@tvsmotorcompany) August 22, 2024
#TVS #TVSMotorCompany #AllNewTVSJupiter #RedefineMobility pic.twitter.com/oHwwfzT3W3
ആവശ്യമായ വിവരങ്ങൾ നൽകുന്ന എൽഇഡി ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള ആധുനിക സവിശേഷതകളും ജൂപ്പിറ്റർ 110 ൽ ലഭ്യമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണുകൾ വഴി റൈഡ് ഡാറ്റ ആക്സസ് ചെയ്യാൻ സഹായിക്കുന്നു. വാഹനത്തിൽ ഫ്രണ്ട് സ്‌റ്റോറേജ് ബോക്‌സ്, അതുപോലെതന്നെ സീറ്റിനടിയിൽ രണ്ട് ഫുൾ ഫെയ്‌സ് ഹെൽമെറ്റുകളും ഉൾക്കൊള്ളാൻ കഴിയും. ഇലക്ട്രിക് അസിസ്റ്റുള്ള എഞ്ചിനിനൊപ്പം ടിവിഎസ് മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയും ടിവിഎസ് ജൂപ്പിറ്റർ 110യുടെ പ്രധാന സവിശേഷതയാണ്.
Story Highlights : tvs introduced new modern features in jupiter 110
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here