ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ന്യായ വിചാരം; ട്വന്റിഫോറിന്റെ പ്രത്യേക ലൈവത്തോണ്‍ രാവിലെ 10 മുതല്‍

മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രത്യേക ലൈവത്തോണുമായി ട്വന്റിഫോര്‍. സിനിമാ മേഖലയില്‍ നേരിടേണ്ട വന്ന ചൂഷണവും തൊഴില്‍ പ്രശ്‌നങ്ങളും അഭിപ്രായ ഭിന്നതകളും പരസ്യമാക്കി കൂടുതല്‍ പേര്‍ രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് ട്വന്റിഫോറിന്റെ ലൈവത്തോണ്‍. ലൈവായി അനുഭവങ്ങള്‍ ട്വന്റിഫോറുമായി പങ്കുവയ്ക്കാം. (24 news livethon on hema committee report)
രാവിലെ 10 മണി മുതലാണ് ലൈവത്തോണ്‍ ആരംഭിക്കുക. തിരശീലയ്ക്ക് തീപിടിക്കുമ്പോള്‍… ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ന്യായവിചാരം എന്ന പേരിലാണ് പ്രത്യേക ലൈവത്തോണ്‍. ട്വന്റിഫോര്‍ അവതാരകരായ കെ ആര്‍ ഗോപീകൃഷ്ണന്‍, എസ് വിജയകുമാര്‍, ഹാഷ്മി താജ് ഇബ്രാഹിം എന്നിവരാണ് ലൈവത്തോണ്‍ നയിക്കുക.
സിനിമാ താരങ്ങളും ജൂനിയര്‍ ആര്‍ടിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരുടെ അനുഭവ സാക്ഷ്യങ്ങള്‍ ട്വന്റിഫോര്‍ സമൂഹ മനസാക്ഷിയ്ക്ക് മുന്നില്‍ ചര്‍ച്ചയ്ക്കായി വയ്ക്കും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നടുക്കുന്ന അനുഭവങ്ങളില്‍ ഇരകള്‍ പ്രതീക്ഷിക്കുന്ന തുടര്‍ നടപടികള്‍ എന്തെന്ന് ഉള്‍പ്പെടെ ലൈവത്തോണ്‍ ചര്‍ച്ച ചെയ്യും.
Story Highlights : 24 news livethon on hema committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here