പവർ ഗ്രൂപ്പ് ഇല്ല, ‘അമ്മ’ കുറ്റക്കാരെ സംരക്ഷിക്കില്ല: ജയൻ ചേർത്തല
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. അമ്മ’ കുറ്റക്കാരെ സംരക്ഷിക്കില്ല. കുറ്റക്കാരെ അമ്മക്ക് ഒപ്പം നിർത്തില്ല. സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ല. പവർ ഗ്രൂപ്പ് എന്നത് ബാലിശമായ പരാമർശമെന്നും ജയൻ ചേർത്തല പ്രതികരിച്ചു.
അമ്മയുടെ പ്രതികരണം വൈകിയതിൽ വിഷമമുണ്ട്. റിപ്പോർട്ട് പൂർണമായും പുറത്ത് വരട്ടെ. അമ്മ കൃത്യമായി പ്രതികരിക്കും. അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താൻ. പക്ഷേ, ന്യായീകരിക്കുകയല്ല, സാങ്കേതിക വിഷയമായിരുന്നു തടസ്സം.
അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് മാസങ്ങള്‍ക്ക് മുമ്പ് ഷോ എഗ്രിമെന്റ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 17-ാം തിയ്യതി മുതല്‍ ഹോട്ടലില്‍ റിഹേഴ്സല്‍ ക്യാമ്പ് നടക്കുകയാണ്.
ഈ സമയത്ത് ഫോണുള്‍പ്പെടെ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് അറിയുന്നത്. റിപ്പോർട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു.
Story Highlights : Jayan Cherthala on Hema Committie Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here