Advertisement

‘സിദ്ദിഖ് ഹീനമായി ഉപദ്രവിച്ചു, ഒരു സൂപ്പർ സ്റ്റാർ മോശമായി പെരുമാറി’; 24 എൻകൗണ്ടറിൽ വെളിപ്പെടുത്തൽ

August 24, 2024
2 minutes Read

നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതരാരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് ട്വന്റിഫോറിനോട് പറഞ്ഞു. സിനിമയിലെ ഒരു സൂപ്പർതാരവും അന്തരിച്ച ഒരു താരവും തന്നോടും മോശമായി പെരുമാറിയെന്ന് നടി സോണിയ മൽഹാറും വെളിപ്പെടുത്തി.

സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നായിരുന്നു രേവതി സമ്പത്ത് യുവനടി 24 എൻകൗണ്ടർ പ്രൈമിൽ വെളിപ്പെടുത്തിയത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. മോളെയെന്ന് വിളിച്ചു നടൻ മോശമായി പെരുമാറി. മോളെ എന്നു വിളിച്ചാണ് സമീപിച്ചത്. ഹീനമായി ഉപദ്രവിച്ചു, ഒരു മണിക്കൂർ പീഡനം സഹിച്ചു. നടൻ പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് നിർബന്ധിച്ചുവെന്നും വിവരം പുറത്തു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് വെല്ലുവിളിച്ചെന്നും എൻകൗണ്ടർ പ്രൈമിൽ തുറന്നടിച്ചു.

പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. ആ ദുരനുഭവം പറയാൻ പോലും സമയമെടുത്തു. ഉന്നതരായ പല ആളുകളും മാറ്റിനിർത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ ക്രിമിനൽ ആക്ടിവിറ്റി എന്ന് വിശേഷിപ്പിച്ച ആളാണ് സിദ്ദിഖ്. അതേ ക്രിമിനൽ ആക്ടിവിറ്റിയാണ് നടൻ തന്നോടും ചെയ്തതെന്ന് രേവതി പറഞ്ഞു. നിയമ നടപടിക്ക് ശ്രമിച്ചെങ്കിലും ഉന്നതരായ സിനിമക്കാരുടെ സ്വാധീനം കൊണ്ട് അതിന് സാധിച്ചില്ല. അത്രത്തോളം പീഡനം അനുഭവിച്ചതിനാൽ ഇനി നിയമനടപടിക്കില്ലെന്നും രേവതി സമ്പത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

ഒരു സൂപ്പർ താരവും അന്തരിച്ച ഒരു ഹാസ്യ താരവും തന്നോട് മോശമായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തക സോണിയമൽഹാറും 24 എൻകൗണ്ടറിൽ വെളിപ്പെടുത്തി. ഏഴു വർഷം മുമ്പ് ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നപ്പോഴാണ് ദുരനുഭവം നേരിട്ടതെന്ന് സോണിയ മൽഹാർ പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ട് മാറ്റം കൊണ്ടു വരുമെന്നും റിപ്പോർട്ടിന്മേൽ സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

Story Highlights : Sonia Malhar and Revathy Sampath on harassment in Malayalam cinema

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top