‘അമ്മയുടെ ജന. സെക്രട്ടറി എന്നെ അഭിനന്ദിച്ചു, അദ്ദേഹത്തെ തിരിച്ച് അഭിനന്ദിക്കാന്‍ ഞങ്ങള്‍ക്ക് എന്നാണാവോ പറ്റുക?’ സോണിയ തിലകന്

താരസംഘടനയായ അമ്മയില്‍ നിന്ന് വേറിട്ട ശബ്ദമുയര്‍ന്നത് അഭിനന്ദനാര്‍ഹമെന്ന് നടന് തിലകന്റെ മകള്‍ സോണിയ. ഉന്നതരായ താരങ്ങളുടെ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് സോണിയ പറഞ്ഞു. ഹൈക്കോടതി നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും സോണിയ തിലകന് ട്വന്റിഫോറിനോട് പറഞ്ഞു. (sonia thilakan on hema committee report)
പിതാവിനെ പുറത്താക്കുന്ന സമയത്തും ഉന്നതരായ താരങ്ങള്‍ ഇതുപോലെ മൗനത്തിലായിരുന്നെന്ന് സോണിയ തിലകന് പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒഴിഞ്ഞുമാറുന്നത് അവരുടെ ഒരു രീതിയായാണ് തോന്നിയിട്ടുള്ളത്. അതില്‍ ഇപ്പോള്‍ അത്ഭുതമൊന്നും തോന്നുന്നില്ല. താരങ്ങളുടെ ഉള്ളില്‍ കുറ്റബോധമുണ്ടാകുമെന്ന് തന്നെ താന്‍ കരുതുന്നുവെന്നും സോണിയ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ഇന്ന് എന്നെ അഭിനന്ദിക്കുന്നത് ഞാന്‍ കേട്ടു. സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് നീതി തേടിക്കൊടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ എന്നാണ് ഒന്ന് അഭിനന്ദിക്കാനാകുക എന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്. സോണിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ അന്വേഷണം വേണമെന്ന് പറയാനുള്ള ധാര്‍മികത താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമായിരുന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
Story Highlights : sonia thilakan on hema committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here