സിനിമ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണം നടത്തുക വനിതാ ഉദ്യോഗസ്ഥർ
മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയുടെ പ്രവർത്തനം വനിതാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. എന്നാൽ മറ്റ് കാര്യങ്ങൾക്ക് സഹായം നൽകാൻ മാത്രമായിരിക്കും പുരുഷ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കുക. മൊഴിയെടുക്കുന്നതും, പരാതിക്കാരുമായി ബന്ധപെടുതും, തെളിവെടുപ്പും അതിന്റെ പരിശോധനയും, മേൽനോട്ടവും ഉൾപ്പടെയുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകൾ എല്ലാം തന്നെ നിർവഹിക്കുക സർക്കാർ നിയോഗിച്ചിട്ടുള്ള സമിതിയുടെ കീഴിലുള്ള വനിത ഉദ്യോഗസ്ഥരായിരിക്കും. പുരുഷ ഉദ്യോഗസ്ഥർ നേതൃത്വം കൊടുക്കുന്നുവെന്ന വലിയ വിമര്ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിലയിലേക്ക് സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുന്നത്.
Read Also: http://‘അമ്മ’ ഓഫീസിന് മുന്നിൽ റീത്ത്; ലോ കോളജ് വിദ്യാർത്ഥികളുടെ പ്രതിഷേധം
ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. എസ്. അജീത ബീഗം, മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്‌സ്, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ്, 5. ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങൾ. അജിത്ത് .വി – എഐജി, ലോ&ഓര്‍ഡര്‍, 7. എസ്. മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സംഘത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.
അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്ര തുടങ്ങിവെച്ച വെളിപ്പെടുത്തലുകൾ ചൂടുപിടിച്ചതോടെ ചലച്ചിത്രമേഖലയിലെ ലൈംഗിക പീഡനമടക്കമുള്ള ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുമായി കൂടുതൽപേർ രംഗത്തെത്തുകയായിരുന്നു.
Story Highlights : Sex allegations in the film industry; Women officers to investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here